Blog

പല രാത്രികളിലും നമുക്ക് കൂട്ടായ പാട്ട് ❤️

പ്രണയിക്കുന്നവർക്കും , നഷ്ട പ്രണയത്തിന്റെ വേദന നുണയുന്നവർക്കും ഈ ഗാനമൊരു കാന്തമാണ് . ആത്മാവിനെ തൊട്ടുണർത്തുന്ന എന്തോ ഒന്ന് ഈ പാട്ടിലുണ്ട് . പഴകും തോറും ഈ പാട്ടിന്റെ വീര്യം കൂടി കൂടി വരികയാണ് . അതങ്ങനെ ആകാൻ ഒരു കാരണം ഉണ്ട് . ഇതിന്റെ വരികൾ എഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയും സംഗീതം പകർന്നിരിക്കുന്നത് മെലഡിയുടെ രാജകുമാരൻ വിദ്യാസാഗറുമാണ് . സിബി മലയിൽ സംവിധാനം ചെയ്തു സുരേഷ് ഗോപിയും , മഞ്ജു വാര്യരും , ജയറാമും മോഹൻലാലും  ഒക്കെ മത്സരിച്ചഭിനയിച്ച സമ്മർ ഇൻ ബെത്ലഹേമിലെ കെ . ജെ യേശുദാസും , കെ എസ് ചിത്രയും ചേർന്ന് ആലപിച്ച ഈ പാട്ട്  പല രാത്രികളിലും നമുക്ക് കൂട്ടായിട്ടുണ്ട് .

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *

Send this to a friend