Blog, Latest News

ശതാഭിഷിക്തനായി കെ ജെ യേശുദാസ്

1940 ജനുവരി പത്തിന് ഫോർട്ട്  കൊച്ചിയിലെ ഒരു ലാറ്റിൻ കത്തോലിക്ക കുടുംബത്തിൽ ഒരു  ആൺ കുഞ്ഞു പിറന്നു . ആ കുട്ടി വളർന്ന് ഒൻപത് വയസ്സെത്തിയപ്പോൾ  അച്ഛൻ പാടിക്കൊടുത്ത പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച്  ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു . തുടർന്ന്  തിരുവനന്തപുരത്തെ മ്യൂസിക്‌ അക്കാദമി, തൃപ്പൂണിത്തുറ ആർ. എൽ. വി സംഗീത കോളജ്‌ എന്നിവിടങ്ങളിൽ  സംഗീത വിദ്യാഭ്യാസം.

സംഗീത പഠനത്തിനുശേഷം അദ്ദേഹത്തെ  കെ. എസ്‌. ആന്റണി എന്ന സംവിധായകൻ തന്റെകാൽപ്പാടുകൾഎന്ന സിനിമയിൽ പാടാൻ അവസരം നൽകി. 1961 നവംബർ 14നാണ്‌ അദ്ദേഹം തന്റെ  ആദ്യ ഗാനം റിക്കോർഡ്‌ ചെയ്തത് . എം ബി ശ്രീനിവാസൻ ചിട്ടപ്പെടുത്തിയ  ജാതിഭേദം മതദ്വേഷംഎന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി അദ്ദേഹം  ചലച്ചിത്ര സംഗീത ലോകത്ത്‌ ഹരിശ്രീ കുറിച്ചു. മലയാള സിനിമയിൽ പിന്നീടു കണ്ടത്‌ അദ്ദേഹത്തിന്റെ  സ്വര പ്രപഞ്ചമാണ്‌

നാളിതുവരെ പാടിയത്  എഴുപതിനായിരത്തിലേറെ പാട്ടുകൾ. മികച്ച പിന്നണി ഗായകനുള്ള  എട്ട് നാഷണൽ അവാർഡ്  , ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 43 സ്റ്റേറ്റ് അവാർഡ്. രാജ്യം പദ്മശ്രീ , പദ്മഭൂഷൺ, പദ്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചു. മലയാളികൾ അദ്ദേഹത്തെ  സ്നേഹപൂർവ്വം ഗാനഗന്ധർവ്വൻ എന്നും ദാസേട്ടൻ എന്നും വിളിക്കും . അരനൂറ്റാണ്ടിലധികം ഇന്ത്യൻ സംഗീത രംഗത്ത്  നിരവധി സംഭാവനകൾ നൽകിയ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം  കെ ജെ യേശുദാസ് . എൺപത്തിനാലിന്റെ നിറവിൽ എത്തിനിൽക്കുന്ന പ്രിയ ദാസേട്ടന് സത്യം ഓഡിയോസിന്റെ ജന്മദിനാശംസകൾ .

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *

Send this to a friend