രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത “വർഷം” എന്ന സിനിമ ഇറങ്ങിയിട്ട് ഇന്നേക്ക് ഒൻപതു വർഷം തികയുന്നു . മമ്മൂട്ടി, ആശ ശരത് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ഈ ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത് ബിജിബാലും , വരികൾ എഴുതിയിരിക്കുന്നത് സന്തോഷ് വർമ്മയും , ജയഗീതയുമാണ് . സച്ചിൻ വാര്യരുടെ ശബ്ദത്തിൽ ഇതിലെ ”കൂട്ട് തേടി” എന്ന പാട്ട് കേട്ടിരിക്കാൻ എന്തോ ഒരു പ്രേത്യേക സുഖമാണ് .
വിഷാദത്തിന്റെ തീവ്രതയിൽ നിന്നും നായകന്റെ ജീവിതത്തിലേയ്ക്ക് വെളിച്ചം വീശുകയാണ് ശരത് പാടിയ ”കരിമുകിലുകൾ” .