ഷാഫിയുടെ സംവിധാനത്തിൽ ദിലീപും മംമ്ത മോഹൻദാസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ടു കൺട്രീസ് എന്ന ചിത്രം ഇറങ്ങിയിട്ട് ഇന്നേക്ക് എട്ടു വർഷം തികയുന്നു. ബി കെ ഹരിനാരായണന്റെ വരികളിൽ ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് . ഈ സിനിമയിൽ നജിം അർഷാദിന്റെ മധുരമായ ശബ്ദത്തിൽ ഗോപി സുന്ദറിന്റെ ഒരു ക്ലാസ്സ് മെലഡി ഉണ്ട് .
ഈ സിനിമയിൽ കാർത്തിക്കും അഭയ ഹിരൺമയിയും ചേർന്ന് പാടിയ ഒരു പാട്ടുണ്ട് അതിലെ ” കണിമലരെ ” ലൈൻ കേൾക്കാൻവേണ്ടി മാത്രം ഈ സോങ് റിപ്പീറ്റ് അടിക്കുന്നവരാണ് കൂടുതലും .