Film: Trivandrum Lodge (2012)
Directed by: VK Prakash
Produced by: PA Sebastian
Lyrics: Rajeev Govind
Music: M Jayachandran
Singer: Najim Arshad
കണ്ണിന്നുള്ളിൽ നീ കണ്മണി കാതിനുള്ളിൽ നീ തേന്മൊഴി
കിന്നാര പൂങ്കുഴൽ പാട്ടു നീ എന്നാളും എൻ കളിത്തോഴി നീ
മുത്തേ നിന്നെ മുത്തിനിൽകും കാറ്റിനും അനുരാഗമോ
(കണ്ണിന്നുള്ളിൽ നീ… )
ഇള വേനൽ കൂട്ടിൽ തളിരുണ്ണും മൈനേ നിന്നൊടല്ലേ ഇഷ്ടം
കനി വീഴും തോപ്പിൽ മേയും നിലാവേ നിന്നൊടല്ലേ ഇഷ്ടം
മന്താര പൂനിഴലൊളി വീശും മാമ്പഴ പൊൻകവിൾ പെണ്ണഴകേ
മാനത്ത് കാർമുകിൽ മഴ മേട്ടിൽ മാരിവില്ലുരുകിയ നീർമണി നീ
ഓർത്തിരിക്കാൻ ഓമനിക്കാൻ കൂട്ടൂകാരി പോരുമോ
(കണ്ണിന്നുള്ളിൽ നീ… )
ഒളിമിന്നും രാവിൽ, തൂവൽ കിനാവായ്, പൊഴിയാനല്ലേ ഇഷ്ടം
ചെറുപറവക്കൂട്ടം വിള കൊയ്യും നേരം, അലയാനല്ലെ ഇഷ്ടം
ഹേയ്… നല്ലോമൽ പൂക്കളിൽ ചെമ്പകമോ
നാടോടി കഥയിലെ പാൽക്കുഴമ്പോ…
പൊന്നരച്ചമ്പിളി മിഴിനീട്ടും, മൂവന്തിക്കടവിലെ മുന്തിരിയൊ
കാത്തിരിക്കാൻ, സമ്മതമോ…കൂട്ടുകാരി ചൊല്ലുമോ…
(കണ്ണിന്നുള്ളിൽ നീ… )