ഈ പാട്ട് കേൾക്കുമ്പോൾ ചിലരുടെ ഓർമ്മകൾ മനസിലേയ്ക്ക് പെട്ടന്ന് കടന്ന് വരും. വയലാർ ശരത്ചന്ദ്ര വർമ്മയുടെ വരികളിൽ മെലഡിയുടെ രാജകുമാരൻ വിദ്യാസാഗർ സംഗീതം പകർന്നപ്പോൾ നമുക്ക് കിട്ടിയത് എത്ര കേട്ടാലും മതിവരാത്ത നീലത്താമരയിലെ ഈ പാട്ടാണ്.
“കാത്തിരിപ്പോ വിങ്ങലല്ലേ
കാലമിന്നോ മൗനമല്ലേ”
എന്ന് വി ശ്രീകുമാറും , ശ്രേയാ ഘോഷാലും ചേർന്ന് പാടുമ്പോൾ മനസ്സിൽ എന്തോ ഒരു വിങ്ങലാണ് .