ജയരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ “മെഹ്ഫിൽ ” ൻറെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു .
കൈതപ്രം രചിച്ച ആറ് ഗാനങ്ങളാണുള്ളത്. കൈതപ്രവും മകൻ ദീപാങ്കുരനും ചേർന്നാണ് മെഹ്ഫിലിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഭാസ്ക്കരൻ മാഷും ബാബുരാജും ചെയ്തിട്ടുള്ള ആ പഴയകാല ട്രെൻഡിലാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ആറ് മലയാള ഗാനവും ഒരു തമിഴും ഒരു ഹിന്ദിയും ഗാനങ്ങളാണുള്ളത്. താൻ ദിനവും ഇപ്പോൾ ഇതിലെ ഗാനങ്ങൾ കേൾക്കുകയാണ് എന്നാണു കൈതപ്രം പറഞ്ഞിരിക്കുന്നത്
ജി വേണുഗോപാലിന്റെ മകൻ അസ്സലായി ഒരു ഗാനം ഇതിൽ ആലപിച്ചിട്ടുണ്ട് . അത് മാത്രമല്ലാ ആ ഗാനം കേൾക്കുമ്പോൾ വേണുവിനെ ഓർക്കും എന്നാണു കൈതപ്രം പറയുന്നത് .