രണ്ടായിരത്തി പതിമൂന്നിൽ മുരളി ഗോപിയുടെ തിരക്കഥയിൽ അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ‘ .
ഇന്ദ്രജിത് സുകുമാരൻ , രമ്യ നമ്പീശൻ , മുരളി ഗോപി , ലെന എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത് . റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദർ സംഗീതം നൽകി സച്ചിൻ വാര്യരും അന്ന കാതറീനയും ചേർന്ന് പാടിയപ്പോൾ മലയാളിക്ക് ലഭിച്ചത് എക്കാലവും കേട്ടിരിക്കാൻ പറ്റിയ ‘ ആ നദിയോരം ‘ എന്ന പാട്ടാണ് .
അധികമാരും ശ്രെദ്ധിക്കാതെ പോയ ഈ പാട്ട് സോഷ്യൽ മീഡിയയുടെ കടന്നുവരവോടെ ജനമനസ്സുകൾ കീഴടക്കുകയായിരുന്നു .