Varayan Reviews

കലിപ്പക്കരയിലെ കലിപ്പൻ അച്ചൻ | Varayan Review

പോലീസ് പോലും യൂണിഫോമിട്ട് കടന്നുചെല്ലാൻ ഭയക്കുന്ന, കൊടുംകുറ്റവാളികൾ നിറഞ്ഞ കലിപ്പക്കര എന്ന ദ്വീപ് പ്രദേശത്തെ പള്ളിയിലേക്ക് പുരോഹിതനായി വരുന്ന ഫാദർ എബി കപ്പൂച്ചിൻ ആ ​ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതത്തിൽ നടത്തുന്ന ഇടപെടലുകളാണ് വരയന്റെ ആകെത്തുക.
വെള്ളിത്തിരയിൽ പലവിധം പുരോഹിതന്മാരെ കണ്ടിട്ടുണ്ടാവും. നന്മയുള്ള, വാത്സല്യനിധികളായ, ചൂടന്മാരായ അച്ചന്മാരെ പല സിനിമകളിലായി നമ്മൾ പരിചയപ്പെട്ടുകഴിഞ്ഞു. അവരിൽ നിന്നെല്ലാം വ്യത്യസ്തനാണ് ഫാദർ എബി കപ്പൂച്ചിൻ. ആൾ കലാകാരനാണ്, നന്മനിറഞ്ഞവനാണ്. പക്ഷേ കലിപ്പാവേണ്ട സ്ഥലത്ത് ഫാ. എബി കപ്പൂച്ചിനച്ചനേക്കാൾ കലിപ്പൻ വേറെയുണ്ടാവില്ല. പറഞ്ഞുവരുന്നത് ഫാദർ ഡാനി കപ്പൂച്ചിന്റെ തിരക്കഥയിൽ ജിജോ ജോസഫ് സംവിധാനം ചെയ്ത വരയൻ എന്ന ചിത്രത്തേക്കുറിച്ചാണ്.

https://www.mathrubhumi.com/amp/movies-music/reviews/siju-wilson-new-movie-varayan-review-1.7532287#aoh=16530562697048&referrer=https%3A%2F%2Fwww.google.com&amp_tf=From%20%251%24s

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *

Send this to a friend