മമ്മൂട്ടിയുടേയോ മോഹന്‍ലാലിന്റേയോ പ്രതിഫലം വേണമെന്ന് എനിക്ക് ആവശ്യപ്പെടാന്‍ കഴിയുമോ? തുല്യവേതനം എന്ന് പറയുന്നതില്‍ കാര്യമില്ല
സിനിമയിലെത്തി 12 വര്‍ഷം പിന്നിടുമ്പോള്‍ നായകന്റെ കൂട്ടുകാരനെന്ന സൈഡ് റോളില്‍ നിന്നും സിനിമയെ മുന്നോട്ട് നയിക്കുന്ന നായകനെന്ന നിലയിലേക്ക് ഉയരുകയാണ് സിജു വില്‍സണ്‍. കപ്പുച്ചിന്‍ വൈദികനായി എത്തുന്ന വരയന്‍, വിനയന് ചിത്രം പത്തൊന്‍പതാം നൂറ്റാണ്ട് എന്നിവയാണ് പ്രേക്ഷകര്‍ക്ക് പ്രതീക്ഷയുള്ള സിജു വില്‍സന്റെ ചിത്രങ്ങള്‍. വരയനിലേക്കുള്ള വരവ്, കോമഡി റോളുകളില്‍ നിന്നും നായകനിലേക്കുള്ള കരിയര്‍ ഷിഫ്റ്റ്, സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, തുല്യവേതനം എന്നീ വിഷയങ്ങളില്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുകയാണ് സിജു വില്‍സണ്‍