സിജു വിൽസനെ നായകനാക്കി ജിജോ ജോസഫ് സംവിധാനം ചെയ്ത മലയാള ചിത്രമാണ് ‘വരയൻ’. യഥാർത്ഥ സംഭവങ്ങളുടെപശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം സത്യം സിനിമാസിന്റെ ബാനറിൽ എ.ജി. പ്രേമചന്ദ്രനാണ് നിർമ്മിച്ചിരിക്കുന്നത്.
ഫാദർ ഡാനി കപ്പൂച്ചിന്റെതാണ് തിരക്കഥ. മെയ് 20 ന് റിലീസ് ചെയ്യുന്ന ചിത്രം ‘പുഞ്ചിരിക്ക് പിന്നിലെ ഭീകരത’ എന്ന ടാഗ്‌ലൈനിൽപുറത്തിറങ്ങുന്നത്. ലിയോണ ലിഷോയിയാണ് നായിക. മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, സംവിധായകൻ ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റ് താരങ്ങൾ. ‘ടൈഗർ’ എന്ന് പേരുള്ള നായയും പ്രധാന കഥാപാത്രമാണ്.
Read More at http://www.cinemaprekshakakoottayma.com/2022/05/blog-post_23.html