നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്ത വരയൻ എന്ന ചിത്രം ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേരളത്തിൽ റിലീസ് ചെയ്തത്. യുവ താരം സിജു വിൽസൺ നായകനായെത്തിയ ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് ഡാനി കപ്പുചിൻ, നിർമ്മിച്ചിരിക്കുന്നത് സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി എന്നിവരാണ്. ഇപ്പോഴിതാ ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ഈ ചിത്രം. സ്ത്രീകളും കുട്ടികളും യുവാക്കളുമെല്ലാം ഒരേപോലെയേറ്റെടുക്കുന്ന ഈ ചിത്രം തീയേറ്ററുകളിൽ കുടുംബ സദസ്സുകൾക്ക് ഉത്സവമായി മാറുകയാണ്. നിറഞ്ഞ് കവിയുന്ന തീയേറ്ററുകൾ വരയൻ നേടുന്ന വലിയ വിജയമാണ് നമ്മുക്ക് കാണിച്ചു തരുന്നത്. സിജു വിൽസൺ അവതരിപ്പിക്കുന്ന ഫാദർ എബി കപ്പൂച്ചിൻ എന്ന വൈദിക കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്.