Film: Deepasthambam Mahascharyam (1999)
Directed by: K. B. Madhu
Produced by: Salim Sathar
Lyrics: Yusufali Kechery
Music: Mohan Sithara
Singer: K J Yesudas
സ്നേഹത്തിൻ പൂ നുള്ളി പൂജിച്ചു ഞാൻ
എൻ ജന്മം നിൻ മുന്നിൽ നേദിച്ചു ഞാൻ
മനസ്സിന്റെ വൃന്ദാവനിയിൽ ചിലമ്പിട്ടു തുള്ളും കണ്ണാ
നിനക്കിതാ ജീവന്റെ തൂ വെണ്ണ
(സ്നേഹത്തിൻ ..)
കാളിന്ദീ തീരമൂണർന്നൂ കൺ കേളി പൂക്കൾ വിടർന്നൂ(2)
ഓടക്കാർവർണ്ണാ ഇനിയും വന്നതില്ല നീ
ആറ്റു നോറ്റു കാത്തിരിപ്പൂ ആരാധികാ രാധിക
(സ്നേഹത്തിൻ…)
നിന്നുടെ മുരളിക പാടി ഗോപകുമാരികളാടീ(2)
എൻ മോഹ ചിന്തുകൾ ഇനിയും കേട്ടതില്ല നീ
ആറ്റു നോറ്റു കാത്തിരിപ്പൂ ആരാധിക രാധിക
(സ്നേഹത്തിൻ …)