Varayan Blogs

സിജു വിൽസൺ ഫാദർ എബി കപ്പൂച്ചിനായി തിളങ്ങി . വ്യത്യസ്തയുള്ള ചിത്രമാണ് ” വരയൻ

സിജു വിൽസനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് “വരയൻ “.
” പുഞ്ചിരിക്ക് പിന്നിലെ ഭീകരത” എന്ന ടാഗ്‌ലൈനോടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.

” വരയൻ ” യഥാർത്ഥ സംഭവങ്ങളുടെപശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെകേന്ദ്രകഥാപാത്രമായ ഫാദർ എബി കപ്പൂച്ചിനെ സിജുവിൽസനാണ് അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയിൽ പലവിധത്തിലുള്ള പുരോഹിതൻമാരെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. അവരിൽ നിന്നെല്ലാം വ്യത്യസ്തനാണ് ഫാദർ എബി കപ്പൂച്ചിൻ.

പോലീസ് പോലും യൂണിഫോമിട്ട് പോകാൻ ഭയക്കുന്ന ” കലിപ്പക്കര ” എന്ന ദ്വീപ് പ്രദേശത്തെ പള്ളി വികാരിയായി ഫാ. എബി കപ്പൂച്ചിൻ എത്തുന്നു. ആ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തിൽ ഫാ. എബി കപ്പൂച്ചിൻ നടത്തുന്ന ഇടപെടലുകളാണ് ” വരയൻ ” പറയുന്നത്.

ഫാദർ എബി കപ്പൂച്ചിൻ ഒരു ചെമ്മരിആട്ടിൻകുട്ടിയാണ്.നാട്ടുകാർക്ക്പ്രിയപ്പെട്ടവനാണ്.
പന്ത്കളിക്കാനും,
ചീട്ടുകളിക്കാനും കൂടുന്ന
പുരോഹിതനാണ്.ഇടി കൊടുക്കേണ്ടിടത്ത് വെടിക്കെട്ട് നടത്താനും എബിയച്ചനറിയാം.
നമ്മൾഇതുവരെ കണ്ടു
പരിചയിച്ച ഒരു പുരോഹിതനല്ല ” ഫാദർ എബി കപ്പൂച്ചിൻ “.

പുരോഹിതന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ഡാനി കപ്പൂച്ചിൻഎന്നപുരോഹിതനാണ്. അദ്ദേഹം അഭിനന്ദനം അർഹിക്കുന്നു.

ലിയോണ ലിഷോയ് ,
മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ ,ബിന്ദു പണിക്കർ, ജയശങ്കർ ,ജൂഡ് ആന്തണി ജോസഫ് ,ഡാവിഞ്ചി സന്തോഷ് , അരിസ്റ്റോ സുരേഷ്, ബൈജു ഏഴുപുന്ന ,അംബിക മോഹൻ, രാജേഷ് അമ്പലപ്പുഴ,
ശ്രീലക്ഷ്മി, ഹരിപ്രസാദ് ,സുന്ദർ പാണ്ഡ്യൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ഛായാഗ്രഹണം രജീഷ് രാമൻ. എഡിറ്റിംങ് ജോൺകുട്ടി. സംഗീതം പ്രകാശ് അലക്സ്. ഗാനരചന ബി.കെ. ഹരിനാരായണൻ. സൗണ്ട് ഡിസൈൻ വിഘ്നേഷ്, കിഷൻ & രജീഷ്. സൗണ്ട് മിക്സ് വിപിൻ നായർ. പ്രോജക്റ്റ് ഡിസൈൻ ജോജി ജോസഫ്. ആർട്ട് നാഥൻ മണ്ണൂർ. കോസ്റ്റ്യൂം സമീറ സനീഷ്. മേക്കപ്പ് സിനൂപ് ആർ. പ്രൊഡക്ഷൻ കൺട്രോളർ ബിനുമുരളി.ചീഫ്അസ്സോസിയേറ്റ് ഡയറക്ടർ കൃഷ്ണ കുമാർ. സംഘട്ടനം ആൽവിൻ അലക്സ്. കൊറിയോഗ്രഫി സി പ്രസന്ന സുജിത്ത്. ചാനൽ പ്രമോഷൻ മഞ്ജു ഗോപിനാഥ്. ഡിജിറ്റൽ മാർക്കറ്റിംഗ്‌ എം.ആർ പ്രൊഫഷണൽ. പി.ആർ.ഒ- ദിനേശ് എ.എസ്.

സത്യം സിനിമാസിന്റെ ബാനറിൽഎ.ജി.പ്രേമചന്ദ്രനാണ് ” വരയൻ ” നിർമ്മിച്ചിരിക്കുന്നത്.

ഫാദർ എബി കപ്പൂച്ചനായി
മിന്നുന്ന അഭിനയമാണ് സിജു
നടത്തിയിട്ടുള്ളത്. പുരോഹിതൻ്റെ കുസ്യതികളും ഹീറോയിസവുമെല്ലാം പ്രേക്ഷകരിൽ എത്തിക്കാൻ സിജുവിന്കഴിഞ്ഞു.സിജു
വിൻ്റെ സിനിമ കരിയറിലെ
വേറിട്ട വേഷമാണിത്.

പുരോഹിതനായ ഫാദർ എബി കപ്പൂച്ചനെ പ്രണയിക്കുന്ന
ഡെയ്സിയായി ലിയോണ ഷിനോയും നല്ല അഭിനയം കാഴ്ചവെച്ചിരിക്കുന്നു.കുടിലത നിറഞ്ഞ കൈകാരൻ ഇസ്താക്കിൻ്റെ വേഷം
മണിയൻപിള്ള രാജൂവിൻ്റെ കൈയ്യിൽ ഭദ്രം. ബിന്ദു പണിക്കരുടെ ത്രേസ്യ ചേടത്തി വേഷവുംനന്നായി.എബിയച്ചൻ്റെ സന്തത സഹചാരിയായ കേപ്പ ബാലനായി ഡാവിഞ്ചി സന്തോഷ് ഗംഭീരമായി . ബെൽജിയൻ മലിനോയ്സ് ഇനത്തിൽപ്പെട്ട ” നാസ് ” എന്ന നായ ടൈഗർ ഒരു പ്രധാന കഥാപാത്രമാണ് ഈ സിനിമയിൽ.

ഛായാഗ്രഹണവും സംഗീത സംവിധാനവും മനോഹരം.
ഒരു പുരോഹിതന് പ്രണയവും തല്ലും ,കള്ളുകുടിയും ഒക്കെയുള്ള തിരക്കഥ ഏഴുതാൻ കഴിയുമോ എന്നുള്ള പ്രേക്ഷകരുടെ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ” വരയൻ ” .

കാലത്തിന് അനുസരിച്ച് പള്ളികളും , വൈദികരും, കൈകാരും ,കമ്മറ്റിയും , ആഘോഷങ്ങളും മാറണമെന്ന സന്ദേശം കൂടി ” വരയൻ ” പറയുന്നു.

എന്നും പുരോഗമനപരമായ സമീപനമെടുത്തിട്ടുള്ള കപ്പൂച്ചിൻ സഭയുടെ അനുഗ്രഹത്തോടെ അവതരിപ്പിച്ച ” വരയൻ ” എന്ന വൈദികനെ പ്രേക്ഷകർ സ്വീകരിക്കുമെന്ന് കരുതാം.
Read More at – http://www.cinemaprekshakakoottayma.com/2022/05/blog-post_36.html

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *

Send this to a friend