യുവ താരം സിജു വിൽസൺ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വരയൻ. മെയ് ഇരുപതിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കോമഡിയും സസ്പെൻസും മാസ് ഡയലോഗുകളും ആക്ഷനും നിറഞ്ഞ ഈ ട്രൈലെർ സൂപ്പർ ഹിറ്റാണ് എന്ന് തന്നെ പറയാം. ഫാദർ എബി കപ്പൂച്ചിൻ എന്ന പുരോഹിതനായാണ് സിജു വിൽസൺ ഈ ചിത്രത്തിൽ എത്തുന്നത്. സിജു വിത്സന്റെ ഇതിലെ ഗെറ്റപ്പ് വലിയ ശ്രദ്ധ നേടിയിരുന്നു. മൂടി നീട്ടി വളർത്തിയ രൂപത്തിലാണ് അദ്ദേഹം ഇതിൽ അഭിനയിച്ചിരിക്കുന്നത്. സത്യം സിനിമാസിന്റെ ബാനറിൽ സിജു വിൽസൺ, ലിയോണ ലിഷോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിജോ ജോസഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടെറർ ബിഹൈന്റ് ദ സ്മൈൽ എന്ന ടൈറ്റിലോടെ ആണ് ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നത്.
Read More : http://onlookersmedia.com/videos/varayan-official-trailer-is-here-starring-siju-wilson/