Film: Deepasthambam Mahascharyam (1999)
Directed By: K. B. Madhu
Produced By: Salim Sathar
Lyrics: Yusufali Kechery
Music: Mohan Sithara
Singer: K J Yesudas
സിന്ദൂര സന്ധ്യേ പറയൂ നീ
പകലിനെ കൈ വെടിഞ്ഞോ
അതോ രാവിന്റെ മാറിലടിഞ്ഞോ
നിൻ പൂങ്കവിളും നനഞ്ഞോ
സിന്ദൂര സന്ധ്യേ പറയൂ നീ
പകലിനെ കൈ വെടിഞ്ഞോ
നീ പകലിനെ കൈ വെടിഞ്ഞോ
നിഴലേ ഞാൻ നിന്നെ പിൻ തുടരുമ്പോൾ
നീങ്ങുകയാണോ നീ അകലേ
നീങ്ങുകയാണോ നീ
അഴലേ നിന്നിൽ നിന്നകലുമ്പോഴെല്ലാം
അടുക്കുകയാണോ നീ
എന്നിലേക്കടുക്കുകയാണോ നീ
ഓ…ഓ..ഓ..
(സിന്ദൂര സന്ധ്യേ പറയൂ)
മാനസം ചുംബിച്ച മന്ദാര വല്ലിയിൽ
മിഴിനീർ മുകുളങ്ങളോ
അതോ കവിയും കദനങ്ങളോ
ആട്ട വിളക്കിന്റെ ഇടറുന്ന നാളത്തിൽ
നടനിന്നും ഒരു പാവയോ
വിധി ചലിപ്പിക്കും വെറും പാവയോ
ഓ…ഓ…ഓ..
(സിന്ദൂര സന്ധ്യേ പറയൂ)