Film: Sunday Holiday (2017)
Directed by: Jis Joy
Produced by: Sheen Helen Company – Maqtro Pictures
Lyrics: Jis Joy
Music: Deepak Dev
Singer: Karthik
ഒരു നോക്ക് കാണുവാന്‍ കാത്തിരുന്നവള്‍
മിഴിയകന്നു പോയോ..
ഒരു കാറ്റു പോലെയെന്‍ കൂടെവന്നവള്‍
വഴിമറന്നു പോയോ…
ഒരു കഥയായി അവളകലും..
അവളുടെ തേന്‍ചിന്തുകള്‍
നോവുകളായ് പടരും…
അലയുമൊരു കാറ്റിന് ഇതളുകളായ്
വിടപറയാന്‍ ഇന്നെന്തേ ഈ വഴിയില്‍…
വഴി മറയുമേതോ നിഴലിന്..വിരലുകളാല്‍
അരികിലോരോമല്‍ തിരിയണയും നിമിഷമിതോ
പറയാതെയെന്തിനും കൂടെ നിന്നവള്‍
മൊഴി മറന്നു പോയോ..
ഇട നെഞ്ചിലായിരം കനവെറിഞ്ഞവള്‍
കഥ മറന്നു പോയോ…
തരിവളകള്‍ അവളണിയും..
അവളുടെ കാൽപ്പാടുമായ് ഈ
വഴികള്‍ മറയും..
അലിയുമൊരു പാട്ടിന് മധുകണമായി
ചെറു കിളികള്‍ ഇനി മെല്ലെ.. ചിറകുണരും
അരികിലൊരു കാറ്റിന്..ചിറകുകളാല്‍
പ്രിയമെഴുമോമല്‍ കുളിരണിയും പുലരികളില്‍
പൂവഴികള്‍ തേടണം പുതിയ നറു തിങ്കളായ്
വീണ്ടുമനുരാഗമാം ചില്ലമേല്‍
ഈണമൊഴുകീടണം ഈ നനയുമോര്മ്മയില്
ഈറണനിയാതെ നാം.. മേവണം
നനയണമീ ചാറ്റ്മഴയില്
നിനവുകള്‍ ഒന്നായി വിടരാന്‍
പ്രിയമെഴുമോമല്‍ കുളിരണിയും പുലരികളില്‍
അലിയുമൊരു പാട്ടിന് മധുകണമായ്
ചെറു കിളികള്‍ ഇനി മെല്ലെ ചിറകുണരും
അരികിലൊരു കാറ്റിന് ചിറകുകളാല്‍
പ്രിയമെഴുമോമല്‍ കുളിരണിയും പുലരികളില്‍