Varayan Official Video Songs
Official Trailers
വെടിക്കെട്ട് പാട്ടും വെള്ളിടി പിള്ളേരും
സിജു വിത്സൻ നായകനായെത്തുന്ന ” വരയൻ “എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രം കപ്പൂച്ചിനച്ചന്റെ കിടിലൻ കളളുപ്പാട്ടിനു ശേഷം വരയനിലെ മറ്റൊരു വെടിക്കെട്ട് പാട്ടും ശ്രദ്ധേയമാകുന്നു.
D5 Juniorട എന്ന ചാനൽ പ്രോഗ്രാമിലൂടെ പ്രേക്ഷകശ്രദ്ധ നേടി സമ്മാനർഹരായ Chaithikക്കും Kashinathaനും നിറഞ്ഞാടിയ ഈ ഗാനത്തിന്റെ തകർപ്പൻ കോറിയോഗ്രാഫി പ്രസന്ന മാസ്റ്ററുടേതാണ്. സായി ഭദ്രയാണ് ഈ അടിപൊളി ഗാനം ആലപിച്ചിരിക്കുന്നത്.
കലിപ്പക്കര എന്ന ഗ്രാമത്തിന്റെ വശ്യതയിലൂടെ നാടിന്റെ കഥ പറയുന്ന ഈ ഗാനത്തിന്റെ രചന ബി. കെ. ഹരിനാരായണനും സംഗീതം പ്രകാശ് അലക്സുമാണ്. “കായലോണ്ട് വട്ടം വളച്ചേ “…എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ചിത്രീകരണത്തിൽ നിന്നു തന്നെ വരയൻ സിനിമയുടെ പശ്ചാതലവും ശക്തമായ പ്രമേയത്തിന്റെ സ്വഭാവവും പ്രേക്ഷകരെ ആകർഷിച്ചിട്ടുണ്ട്.
” പറഞ്ഞാൽ അറിഞ്ഞാൽ നടുക്കം വരും കഥകളയ്യയയ്യോ … എന്നു പാട്ടിന്റെ അവസാന വരികളിൽ പറഞ്ഞു നിർത്തുന്ന പോലെ തന്നെ പ്രേക്ഷക മനസ്സിൽ കൗതുകവും ആകാംക്ഷയും നിറച്ചു കൊണ്ടാണ് വരയന്റെ ട്രെയിലറും ഇതിലെ ഗാനങ്ങളും വിസ്മയിപ്പിക്കുന്നത്. കുട്ടികളും കുടുംബങ്ങളും ഏറ്റെടുത്തു കഴിഞ്ഞ ഈ ഗാനം തിയേറ്റുറുകളിൽ ആവേശമുണർത്തുമെന്നുറപ്പാണ്.
സത്യം സിനിമാസിന്റെ ബാനറിൽ എ. ജി. പ്രേമചന്ദ്രനാണ് ഈ ചിത്രം നിർമ്മിച്ചു തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഫാദർ ഡാനി കപ്പൂച്ചിൻ തിരക്കഥ എഴുതി ജിജോ ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഡി. ഒ. പി – രജീഷ് രാമൻ, എഡിറ്റിങ്ങ് – ജോൺകുട്ടി, പ്രോജക്റ്റ് ഡിസൈൻ – ജോജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളി.